അങ്കമാലി : ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും സർക്കാർ സഹായം നൽകണമെന്ന് ന്യൂസ് പേപ്പർ ഏജൻസീസ് അസോസിഷനും ഏജന്റ്സ് വെൽഫെയർ അസോസിയേഷനും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും എം എൽ എ റോജി എം. ജോണിനും നിവേദനംനൽകി.. അവശ്യ സർവീസ് എന്നത് കണക്കിലെടുത്ത് ഇൻഷ്വറൻസ് പരിരക്ഷയും ക്ഷേമനിധിയും ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കണമെന്ന് നിവേദനത്തിൽ പറയുന്നു.
പത്ര ഏജൻസീസ് അസോസിയേഷൻ രക്ഷാധികാരി മാർട്ടിൻ മേനാച്ചേരി , പ്രസിഡന്റ് പി. വി ആന്റണി, സെക്രട്ടറി കെ. പി കുര്യാച്ചൻ, ഏജന്റ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി ജോസ് .വി. എൽ, പ്രസിഡന്റ് നിക്സൺ തോമസ് സെക്രട്ടറി സാജു ഏനായി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനങ്ങൾ നൽകിയത്.