കുറുപ്പംപടി: ഗോവയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കത്ത് അയച്ചു. പെരുമ്പാവൂർ സ്വദേശി ഹരി എ. ആർ ആണ് ഗോവയിൽ സുഹൃത്തുക്കളോടൊപ്പം കുടുങ്ങിക്കിടക്കുന്നത്. പാറ്റനം ബീച്ചിന് സമീപം ഒരു സ്വകാര്യ സ്പായിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇദ്ദേഹവും കൂടെ 4 പേരും ഭക്ഷണത്തിന് പോലും മർഗമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ കയ്യിലെ ഭക്ഷണം തീർന്നിരിക്കുകയാണ്. കടകളിൽ കൂടുതൽ തുകയാണ് ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്. വീടിൻ്റെ വാടക കൊടുക്കുവാൻ സാധിക്കാത്തതിനാൽ ഉടൻ ഇറങ്ങികൊടുക്കേണ്ടതായും വരും. എത്രയും വേഗത്തിൽ ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കുന്നതിന് ഇടപെടണമെന്ന് എം.എൽ.എ കത്തിൽ ഗോവ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു