കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആയുർവേദ മേഖലയെ ഉൾപ്പെടുത്തിയതിനെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.
ഏഴു പദ്ധതികളിൽ രോഗപ്രതിരോധനത്തിന് ആയുർവേദ സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന നിർദ്ദേശത്തിന് സ്വകാര്യ ആശുപത്രികൾ പൂർണ പിന്തുണ നൽകും. പദ്ധതിയ്ക്ക് നേതൃത്വം നൽകിയ ടാസ്ക് ഫോഴ്സ് അംഗങ്ങളെയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലി, ജനറൽ സെക്രട്ടറി ഡോ.സി.എസ്. കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.