കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കാലാവധി അവസാനിക്കുന്ന ട്രിപ്പ് പാസുകളുടെ തുക പുതുക്കി നൽകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ശേഷിച്ച തുകയ്ക്കുള്ള യാത്ര ഉറപ്പാക്കും.
2750 യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 60 മുതൽ രണ്ടു ദിവസം വീതം കാലാവധിയുള്ള നാലു തരം ട്രിപ്പ് പാസുകളാണ് മെട്രോ നൽകിയിരുന്നത്.