തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിൽ വെൻ്റിലേറ്റർ സംവിധാനത്തോടു കൂടിയ ഐ.സി.യു വാർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ 1084 'എസ്.എൻ.ഡി.പി ശാഖാ യോഗം വനിതാ സംഘം എം.സ്വരാജ് എം.എൽ.എയ്ക്ക്. നിവേദനം നൽകി. ഇതിനാവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.