media
ആലുവ മീഡിയ ക്ളബ് അംഗങ്ങൾക്ക് ഈസ്റ്റർ - വിഷു കിറ്റ് വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആലുവ മീഡിയ ക്ളബ് അംഗങ്ങൾക്ക് ഈസ്റ്റർ - വിഷുക്കിറ്റ് വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമൂലം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. സ്മിജൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, സാബു പരിയാരത്ത് എന്നിവർ സംസാരിച്ചു.

കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നിയോജകമണ്ഡലം കമ്മിറ്റി മീഡിയ ക്ളബ് അംഗങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ നൽകി.