പിറവം: രാമമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് എസ്.എൻ.ഡി.പി യോഗം കിഴിമുറി വെസ്റ്റ് ശാഖ അരിയും പച്ചക്കറികളുംപലവ്യഞ്ജനങ്ങളുമുൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ നൽകി. ശാഖാ പ്രസിഡൻ്റ് മോഹനൻ ഇടപ്പാട്ടിൽ കിറ്റുകൾ കൈമാറി. ചടങ്ങിൽ ശാഖ സെക്രട്ടറി വി.എൻ.രാജൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ എൻ.ആർ.ശ്രീനിവാസൻ, ഷിബു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.എ. മിനി കുമാരി, വൈസ് പ്രസിഡൻ്റ് വി.പി.സുരേഷ് കുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ,സി.ഡി.എസ് ചെയർപേഴ്സൺ ഷീബാ യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.