ആലുവ: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരുന്നില്ലാതെ വിഷമിക്കുകയാണെന്നും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നൽകി.നാട്ടിലേക്ക് തിരിച്ചുവരുവാൻ ആഗ്രഹിക്കുന്ന കോവിഡ് ബാധയില്ലാത്തവർ, ഗർഭിണികൾ, മറ്റു രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ എന്നിവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.