ആലുവ: ആലുവ നഗരസഭയും ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി ആലുവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയ എട്ട് കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ദിവസങ്ങളായി മാർക്കറ്റിൽ കാലപ്പഴക്കം ചെന്ന മത്സ്യം വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു.
പരിശോധനയ്ക്ക് ആലുവ ഹെൽത്ത് ഇൻസ്പക്ടർ മധു, ജെ.എച്ച്.ഐ സീന, ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. ഷൺമുഖൻ, ഷെംസിയ, സിന്ധു ജോസ് എന്നിവർ നേതൃത്വം നൽകി.