ആലുവ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ ആരംഭിച്ച ഭക്ഷണപ്പൊതി വിതരണം മുടക്കാതെ സേവാഭാരതി. ഭക്ഷണ പൊതി വിതരണം ഇന്ന് 21 ദിവസം കടക്കും. തെരുവിൽ കഴിഞ്ഞവർക്കും ലോഡ്ജുകളിലും കടകളിലും ഭക്ഷണം കിട്ടാത്തവർക്കുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ആലുവ നഗരസഭ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി ഭക്ഷണ വിതരണം നടത്തി. വിഷുദിനത്തിൽ പായസത്തോടു കൂടിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതുവരെ 4500 ഭക്ഷണപ്പൊതി വിതരണം ചെയ്യാൻ കഴിഞ്ഞു. നഗരസഭാ കൗൺസിലർ എ.സി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് വിതരണം.