ആലുവ: ഈസ്റ്റർ തലേന്നുണ്ടായ തിരക്കുപോലെ വിഷുത്തലേന്നും ആലുവ മാർക്കറ്റിൽ വൻ ജനത്തിരക്ക്.. പുലർച്ചെ മുതൽ വലിയ ജനക്കൂട്ടമായിരുന്നു മാർക്കറ്റിൽ. പച്ചക്കറിയും കണിവെള്ളരിയും മുതൽ മത്സ്യവും ഇറച്ചിയും വരെ വാങ്ങാൻ ആളുകളുടെ തിരക്കായിരുന്നു.
ജനത്തെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് ഇവിടെ ഉണ്ടായിരുന്നില്ല. വിഷുവായതിനാൽ കണിക്കൊന്ന കച്ചവടക്കാരും മാർക്കറ്റിൽ ഉണ്ടായിരുന്നു. ഒരുപിടി കൊന്നപ്പൂവ് 50 രൂപയ്ക്കാണ് വിറ്റത്. ഗ്രാമ പ്രദേശങ്ങളിലെ ചെറുകടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലച്ചരക്ക് കടകളിലും ബേക്കറികളിലും ഒരുപോലെ സാധനങ്ങൾ വാങ്ങാൻ ജനമെത്തി.