തൃക്കാക്കര : നടുറോഡിൽ പൊരി വെയിലിൽ സേവനം ചെയ്യുന്ന പൊലീസുകാർക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തണലും തണ്ണീരും ഒരുക്കി .സീപോർട്ട്-എയർപോർട്ട് റോഡ് കാക്കനാട് സിവിൽ ലൈൻ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയിഡ് പോസ്റ്റ് കാബിൻ എം.ജി.എസ്. ട്രാവൽസ് എം.ഡി. എം.എസ്.അനിൽകുമാർ തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ കെ.എം.ജി ജിമോന് കൈമാറി. കുടിവെള്ളം, ഭക്ഷണം, മാസ്ക്, സാനിറ്റൈസർ എന്നിവയും കാബിനിൽ ഒരുക്കിയിട്ടുണ്ട്. ലിങ്ക് വാലി റസിഡൻറ് സ് കുടുംബാംഗങ്ങൾ തുന്നിയ മാസ്ക് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജയരാജ് കുളങ്ങര പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി.തുടർന്ന് ട്രാക്ക് വനിത വിഭാഗം ആവശ്യമായ മാസ്ക് നൽകും. ട്രാക്ക് പ്രസിഡൻ്റ് കെ.എം.അബ്ബാസ്, റോട്ടറി പ്രൊജക്ട് കോർഡിനേറ്റർ അബിസാം, ട്രാക്ക് ജനറൽ സെക്രട്ടറി സലീം കുന്നുംപുറം, ലിങ്ക് വാലി പ്രസിഡൻ്റ് ബിനോദ് ഹരിഹരൻ, റെഡ് ക്രോസ് അംഗം പി.പി.അലിയാർ, രാജേഷ്, ഷാബു ചക്കിയാത്ത് എന്നിവരും പങ്കെടുത്തു