മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തന പദ്ധതിയായ "ഒരുമയുടെ വിഷുക്കണി ഒരുക്കം " പരിപാടിയുടെ ഭാഗമായി പച്ചക്കറികളടങ്ങിയ 1000 വിഷുക്കുറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് നിർവഹിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കമ്മ്യൂണിറ്റി കിച്ചണിിലേക്കുുള്ള അരി ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എ .എ. അൻഷാദ്, സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ, ഡി.വൈ.എഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി. മൂസ, ട്രഷറർ എം. എ റിയാസ് ഖാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡി.വൈ.എഫ്ഐ ആവോലി മേഖലാ കമ്മിറ്റി വീടുകളിൽ കണിക്കൊന്നപ്പൂക്കൾ വിതരണം ചെയ്തു.