pullathan
മഞ്ഞപ്ര പുല്ലത്താൻ കവലക്ക് സമീപം കനാൽ വെള്ളം കരകവിഞ്ഞൊഴുകുന്നു.

മഞ്ഞപ്ര: കനാൽ വെള്ളം കരകവിഞ്ഞൊഴുകിയത് ജനങ്ങളെ ദുരിതത്തിലാക്കി. ഇടതുകര കനാലിലെ പുല്ലത്താൻ കവല, മെഡിക്കൽ സെന്റർ ആശുപത്രി എന്നീ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് കനാൽ വെള്ളം കരകവിഞ്ഞ് ഒഴുകിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മെഡിക്കൽ സെന്റർ ആശുപത്രിക്ക് സമീപത്തുള്ള കനാൽ കലുങ്കിൽ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതാണ് കനാൽ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയത്. കനാൽ കവിഞ്ഞ് റോഡിലേക്കൊഴുകിയ വെള്ളം അടഞ്ഞുകിടന്ന കച്ചവടസ്ഥാപനങ്ങളിലും കയറി. കനാൽവെള്ളം എത്തുന്നതിന് കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പണികൾ സമയബന്ധിതമായി ചെയ്തിരുന്നില്ല.
മെഡിക്കൽ സെൻറർ ആശുപത്രിക്ക് സമീപത്ത്യുള്ള കനാൽ കലുങ്ക് വീതികൂട്ടി ഉയർത്തിയാൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാകുമെന്നും അടിയന്തരമായി ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ കോൺഗ്രസ് ഒമ്പതാംവാർഡ് കമ്മിറ്റി പ്രസിഡന്റ് ഷൈബി പാപ്പച്ചൻ അധികൃതർക്ക് നിവേദനം നൽകി.