ആലുവ: വാറ്റുന്നതിനായി വീട്ടുവളപ്പിൽ സൂക്ഷിച്ച 160 ലിറ്റർ വാഷ് ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. കീഴ്മാട് എസ്.എൻ ഗിരി കവലയിൽ തച്ചമാലി വീട്ടിൽ ഗിരിദാസ് അയ്യപ്പനെ (52) അറസ്റ്റുചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർമാരായ എം.കെ. ഷാജി, എ. വാസുദേവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, എസ്. അനൂപ്, ടി. അഭിലാഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ, എ.കെ. സുനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.