കൊച്ചി: ഇറ്റലിയിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികളുൾപ്പടെ 14 പേർ ജില്ലയിലെത്തി. 20 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയാണ് വരവ്.
വൈറ്റില ഹബിൽ എത്തിയ ബസിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഏഴു പേരുണ്ടായിരുന്നു. ആലപ്പുഴ- 1, കോട്ടയം- 2, ഇടുക്കി- 2, കൊല്ലം- 2, തിരുവനന്തപുരം- 3 സ്വദേശികൾ. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഒരുക്കിയ വാഹനങ്ങളിൽ അതത് ജില്ലകളിലേക്ക് കൊണ്ടുപോയി.
അങ്കമാലിയിലെത്തിയ ട്രാവലറിലെ ഏഴു പേർ എറണാകുളംകാരാണ്. ഇവരെയെല്ലാം വീടുകളിൽ തുടർ നിരീക്ഷണത്തിലാക്കി. ഡൽഹിയിൽ വെച്ച് തന്നെ കൊവിഡ് പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുറപ്പ് വരുത്തിയ ശേഷമാണ് എല്ലാവരും പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രവർത്തകർ എല്ലാവർക്കും ബോധവത്ക്കരണം നൽകി. വീടുകളിലെ നിരീക്ഷണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖകളും കൈമാറി.