കൊച്ചി: കൊവിഡ് 19 ദുരിതത്തിലാക്കിയ സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങളെ സഹായിക്കുന്നതിനായി ഇക്കുറി വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഇന്നും നാളെയുമായി സഹകരികളുടെയും ജനങ്ങളുടെയും വിഷുകൈനീട്ടം ഏറ്റുവാങ്ങുന്നു. താത്പര്യമുള്ളവർക്ക് തുക ബാങ്ക് സെക്രട്ടറിയെ ഏൽപ്പിക്കാം. പ്രത്യേക രസീത് വേണ്ടവർ മുൻ കൂട്ടി അറിയിക്കണം.ഓരോരുത്തരും വിഷുകൈനീട്ടമായി നൽകിയ തുക ബാങ്ക് നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രസിദ്ധപ്പെടുത്തും. വിഷുകൈനീട്ടം നൽകുവാൻ ആഗ്രഹിക്കുന്നവർ ബാങ്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക നമ്പർ. 8129763016, 0484-2806082.