കുറുപ്പംപടി: പെരുമ്പാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റേഷൻ പരിസരത്ത് ദേശീയ അഗ്നി രക്ഷാദിനാചരണം ആചരിച്ചു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാർ പതാക ഉയർത്തി. എഴുപത്തിയാറാമത് ദിനാചരണത്തിൻ്റെ മുദ്രാവാക്യം അഗ്നി ശമനം അഗ്നി ശരണം എന്നതായിരുന്നു. കേരളത്തിൽ കോവിഡ് 19-ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളായ അണുവിമുക്തമാക്കൽ, ജീവൻ രക്ഷാ മരുന്ന്, ഭക്ഷണം എന്നിവ വിതരണം ചെയ്യൽ രോഗികളെ ആശുപത്രിയിൽ എത്തിക്കൽ, രക്തദാനം എന്നീ പ്രവർത്തനങ്ങളിൽ ദേശീയ അഗ്നി രക്ഷാ ദിനത്തിൽ പെരുമ്പാവാവൂർ നിലയത്തിലെ സേനാംഗങ്ങളൾ പങ്കെടുത്തു .