ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ജനങ്ങൾക്കു ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മെഡിക്കൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി എവിടെയാണ് ശ്രദ്ധിക്കേണ്ടതെന്ന് ജില്ല തിരിച്ചു വിശദമാക്കിയിട്ടുണ്ട്.
10 മുതൽ 13 വരെയുള്ള ദിവസങ്ങൾ കൂടുതൽ സങ്കീർണമായതിനാലാണ് മുന്നറിയിപ്പ് നൽകിയത്. ജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ ഇസ്‌ലാംപേട്ട, മർക്കാപുരം, പ്രകാശം ജില്ല, ഒറണ്ടൽ പെറ്റ, സംഗടി ഗുണ്ട, കുമ്രി ബസാരു, ആനന്ദ് പീത, സുജാത നഗർ, ബുക്കയ്യ നഗർ, ഗുണ്ടൂർ സിറ്റി. ബനഗനപ്പള്ളി മേഖലയിലെ ഹസ്സെനാപുരം, ചഗലാമുരി മുനിസിപ്പാലിറ്റികളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുൾപ്പെടെയുള്ള പ്രദേശത്താണ് ജാഗ്രതാ നിർദ്ദേശം. അനന്തപൂർ ജില്ലയിലെ വിജയവാഡ, ഹിംദുപുർ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.