ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള ചാറ്റിംഗ് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ചില വെളിപ്പെടുത്തലുകളും ഇഷ്ടങ്ങൾ പങ്കുവയ്ക്കലുമെല്ലാമാണ് ഇതിന് കാരണം. ശിഖർ ധവാനും ശ്രേയസ് അയ്യരും സോഷ്യൽമീഡിയയിൽ നടത്തിയ അഭിമുഖമാണ് ഏറ്റവുമൊടുവിലായി ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. ശ്രേയസ് അയ്യരുടെ ചോദ്യങ്ങൾക്ക് അളന്ന് മുറിച്ചാണ് സൂപ്പർ താരത്തിന്റെ മറുപടികളെല്ലാം.
കരിയറിലെ മികച്ച ബാറ്റിംഗ് പ്രകടനം ഏതെന്ന ചോദ്യത്തിന് 2019ലെ ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 117 റൺസ് എന്നായിരുന്നു മറുപടി. എന്നാൽ, ബാറ്റിംഗിനിടെ പരിക്കേറ്റ ധവാൻ ശേഷിക്കുന്ന മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡേൽ സ്‌റ്റെയ്‌നാണ് നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബൗളറെന്നും ധവാൻ വെളിപ്പെടുത്തി. ഇന്ത്യൻ ഓപ്പണറുടെ ഇഷ്ടപ്പെട്ട നടിമാരിൽ രണ്ട് പേരാണുള്ളത്. കരീന കപൂറും പ്രിയങ്ക ചോപ്രയും.