കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് കുർബാന നടത്തിയതിന് ഫോർട്ട്‌കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ വികാരിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐലന്റിലെ സ്റ്റെല്ലാ മേരി പള്ളി വികാരി ഫാദർ അഗസ്റ്റിൻ പാലായടക്കം ആറ് പേരാണ് ഹാർബർ പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുത്തു. എല്ലാവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.