
കൊച്ചി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ നീട്ടി. ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ദീർഘിപ്പിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്.