കളമശേരി: അമ്പത് കുടുംബങ്ങൾക്ക് 1000 രൂപ വീതം കൈനീട്ടം നൽകി സൗത്ത് കളമശേരി 987 നമ്പർ ശാഖ മാതൃകയായി. സർക്കാരിന്റെ നിർദ്ദേശങ്ങൾ തീർത്തും പാലിച്ച് ഓരോ വീടുകളിലും ശാഖാ പ്രവർത്തകർ എത്തിയാണ് കൈനീട്ടം കൈമാറിയത്. വനിതാ സംഘം വൈസ് പ്രസിഡൻറ് ബീനാ സുന്ദരൻ ,ബിബിതാ സുമേഷ് ,വി.എൻ ദാനവൻ ,വി.എൻ സുമേഷ് എന്നിവർ നേതൃത്വം നൽകി​.