കിഴക്കമ്പലം:പള്ളിക്കര ടൗണിലെ മത്സ്യ വില്പന കേന്ദ്രത്തിൽ നിന്നു 25 കിലോ പഴകിയ മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. കേര, ചാള എന്നീ മീനുകൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയും തെറ്റ് ആവർത്തിച്ചാൽ സ്ഥാപനം സ്ഥിരമായി അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എൻ.പ്രസാദ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.പ്രഭാകരൻ, പഞ്ചായത്ത് അംഗം ടി.വി.ശശി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിന്ദു.കെ.ഐസക്, ടി.സി.സനിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.