കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് ലക്ഷം രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് ടി.ടി വിജയൻ കുന്നത്തുനാട് അസിസ്റ്റൻ്റ് റജിസ്ട്രാർ വി.ജി ദിനേശിനു തുക നൽകി. വൈസ് പ്രസിഡൻ്റ് എം.കെ ജേക്കബ്, സെക്രട്ടറി ഇൻ ചാർജ് ടി.എ തങ്കപ്പൻ എന്നിവർ പങ്കെടുത്തു.