പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് രാത്രികാല സേവനത്തിന് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിച്ചു. വൈകിട്ട് 5 മുതൽ രാത്രി 10വരെ ഇന്നുമുതൽ ഡോക്ടറുടെ സേവനം ലഭിക്കും. മൂത്തകുന്നം, ഏഴിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓരോ ഫാർമസിസ്റ്റിനെയും നിയമിക്കും. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ, മരുന്നുകൾ, രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം നടത്തിയതായി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അറിയിച്ചു.