മൂവാറ്റുപുഴ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ചേംമ്പറിലെത്തി വകുപ്പ് മന്ത്രി എ.കെ.ബാലൻ്റെ സാന്നിദ്ധ്യത്തിൽ കെ.എസ്.ബി.സി .ഡി.സി ചെയർമാൻ ടി.കെ. സുരേഷ് രണ്ട് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറി. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.പി. ബാല ഭാസ്ക്കർ ചടങ്ങിൽ പങ്കെടുത്തു.