മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്തിന് സമീപം വലിയ പാലത്തോടു ചേർന്നുള്ള വെെദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ കരാർ ജീവനക്കരാനായ ലെെമാൻ പുഴയിലേക്ക് തെറിച്ച് വീണു. ഇന്നലെ രാവിലെ 9 മണിക്കാണ് അപകടം നടന്നത്. വാരപ്പെട്ടി സ്വദേശി മലയിടത്തുകുടി രമേശിനാണ് ഷോക്കേറ്റത്. എ.ബി.സി. കേബിൾ തകരാർ നന്നാക്കുന്നതിനിടെ രമേശൻ ഷോക്കേറ്റ് തെറിച്ച് പുഴയുടെ സെെഡിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന രക്ഷാ സേനയാണ് രമേശനെ പുഴയിൽ നിന്ന് കരയിലെത്തിച്ചത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പൊള്ളൽ ഗുരുതരമല്ല.കാവുംങ്കര ഇലക്ടിസിറ്റി സെക്ഷനിലെ കരാർ ജീവനക്കരനാണ് രമേശ് .