kittkal-nali-
കിഴക്കേപ്രം കോടോപ്പിള്ളി പറമ്പിൽ ഷൈലക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ നൽകുന്നു.

പറവൂർ : ലോക്ക് ഡൗണിൽ ജോലി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന 500 കുടുംബങ്ങൾക്ക് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സ്, റോയൽ എൻഫീൽഡ്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുടെ സഹകരണത്തോടെ 2,500 രൂപ വിലമതിക്കുന്ന 21 അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. കിറ്റുകളുടെ വിതരണം പറവൂർ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ നിർവഹിച്ചു. കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, റോയൽ എൻഫീൽഡ് കോ ഓർഡിനേറ്റർ ടി.ജെ. ജിതിൻ, നഗരസഭാ കൗൺസിലർ സജി നമ്പിയത്ത്, ടി.ഡി. ജോസഫ്, മാർട്ടിൻ കുന്നത്ത് എന്നിവർ പങ്കെടുത്തു.