thiruvenkatam
വി. തിരുവെങ്കിടം

കൊച്ചി: വസ്ത്രവ്യാപാരരംഗത്തെ പ്രമുഖരായ ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി വി. തിരുവെങ്കിടം (90) നിര്യാതനായി. എളമക്കര ഭാസ്കരീയത്തിന് സമീപമുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പച്ചാളം പൊതുശ്‌മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ സീതാലക്ഷ്‌മി. മകൾ: ശീമാട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ഡിസൈനറുമായ ബീനാ കണ്ണൻ. മരുമകൻ : പരേതനായ കണ്ണൻ. ചെറുമക്കൾ: കണ്ണൻ തുഷാര, കണ്ണൻ ഗൗതം, കണ്ണൻ വിഷ്ണു.

തിരുവെങ്കിടത്തിന്റെ പിതാവ് വീരയ്യ റെഢ്യാരാണ് ശീമാട്ടി സ്ഥാപനങ്ങൾ ആരംഭിച്ചത്.