പറവൂർ : ദളിത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 129-ാമത് അംബേദ്കർ ജയന്തിദിനം ആചരിച്ചു. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സോമൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, എം.ജെ. രാജു, ഗോപാലകൃഷ്ണൻ, മഞ്ജുകുമാർ, ഷാൽബിൻ തുടങ്ങിയവർ സംസാരിച്ചു. വീടുകളിൽ അംബേദ്കറുടെ ഛായാചിത്രം വെച്ചു ദീപം തെളിച്ച് ഭരണഘടന സംരക്ഷണ ദിനമായും ആചരിച്ചു.