കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന് , കൊച്ചി നഗരസഭാ നേരിട്ട് നടത്തിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ, ചെളി കോരൽ, കാന ക്ലീനിംഗ് തുടങ്ങിയ പ്രവൃത്തികളും ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങും എത്താതെ നിൽക്കുകയാണ്. മേയ് പകുതിയോടെ പ്രതീക്ഷിക്കാവുന്ന കാലവർഷം മുന്നിൽ കണ്ട് ഈ പ്രവൃത്തികൾ അടിയന്തരമായി ചെയ്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കളക്‌ടർക്ക് നിവേദനം നൽകി.