sewa
സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി ആർ സുധാകരൻ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിഷുക്കൈനീട്ടത്തോടെ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു.

അങ്കമാലി: സേവാഭാരതി പ്രവർത്തകർ വിഷു ദിനത്തോടനുബന്ധിച്ച് പ്രഭാത ഭക്ഷണത്തോടുകൂടി വിഷുക്കൈനീട്ടം നൽകി. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി ആർ. സുധാകരൻ,ഖജാൻജി കൃഷ്ണൻ നമ്പീശൻ, സെക്രട്ടറി എ.ആർ. അനിൽകുമാർ, എ.വി. രഘുനാഥ്, ഹരികൃഷ്ണ ശർമ്മ, പ്രീതി രഘുനാഥ്, നയൻ എന്നിവർ വിഷു ദിനത്തോടനുബന്ധിച്ച പ്രഭാതഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. കൊവിഡ് 19 ലോക് ഡൗൺ ആരംഭിച്ച ദിവസം മുതൽ അങ്കമാലിയിലെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം പേർക്ക് തുടർച്ചയായി സേവാഭാരതി പ്രവർത്തകൾ പ്രഭാതഭക്ഷണം നൽകുന്നു.