ഫോർട്ടുകൊച്ചി: ചുള്ളിക്കൽ ഭാഗത്തുള്ള ആളൊഴിഞ്ഞ സെമിത്തേരിയിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച് വിൽപ്പന നടത്തിയ കേസിൽ മൂന്ന് പേരെ കൊച്ചി എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി ചെട്ടിക്കളത്തിൽ അനീഷ് (30) പനയപ്പിളളി വേലിക്കകം വീട്ടിൽ മജീദ് (37) കരുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിവെങ്കയ്യൻ (30) എന്നിവരാണ് അറസ്റ്റിലായത്. ചെടികൾവീടിന്റെ ടെറസിന് മുകളിലിട്ട് ഉണക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.എട്ട് പായ്ക്കറ്റിലായി 750 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി.