gracy
നഗരസഭ അതിഥി തൊഴിലാളികൾക്ക് നൽകുന്ന വിഷുക്കൈനീട്ടം ചെയർപേഴ്സൻ എം.എ.ഗ്രേസി വിതരണം ചെയ്യുന്നു.

അങ്കമാലി: നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി നൽകിവരുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾക്കും വിഷുക്കൈനീട്ടം നൽകി. ചെയർപേഴ്‌സൺ എം.എ. ഗ്രേസി വിഷു വിതരണംചെയ്തു.വൈസ് ചെയർമാൻ എം.എസ് ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പുഷ്പമോഹൻ, കെ.കെ. സലി, കൗൺസിലർമാർ ഹെൽത്ത് സൂപ്പർവൈസർ എ.എം. അശോകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈസ് ചെയർമാന്റെ ഓണറേറിയമാണ് വിഷുക്കൈനീട്ടമായി നൽകിയത്.