karukutty
കറുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്റ്റീഫൻ കോയിക്കര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറലിന് കൈമാറുന്നു

അങ്കമാലി: കറുകുറ്റി സർവീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1280000 രൂപ സംഭാവന ചെയ്തു. ബാങ്കിന്റെ വിഹിതമായി പത്തുലക്ഷം രൂപയും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും രണ്ട് ലക്ഷത്തി അറുപത്തി ആറായിരം രൂപയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസിൽ നിന്ന് പതിനാലായിരം രൂപയും അടങ്ങുന്നതാണ് തുക ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര സെക്രട്ടറി ധന്യ ദിനേശ് എന്നിവർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഗീതക്ക് ഓഫീസിലെത്തി ചെക്ക് കൈമാറി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സഹകാരികൾക്ക് അയ്യായിരം രൂപ പലിശരഹിത വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്.