തോപ്പുംപടി: വില്ലിംഗ്ടൺ ഐലൻഡ് സ്റ്റെല്ലാ മേരി പളളിയിൽ ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് കുർബാന നടത്തിയതിന് വികാരി ഉൾപ്പടെ 7 പേരെ ഹാർബർ പൊലീസ് അറസ്റ്റു ചെയ്തു. ഫാ.അഗസ്റ്റിൻ, സഹായികളായ 3 സ്ത്രീകൾ, 3 പുരുഷൻമാർ എന്നിവരെയാണ് എസ്.ഐ. ടി.ജി.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.