മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. പഞ്ചായത്തിലെ കക്കാട്ടൂര്‍, അഞ്ചല്‍പെട്ടി, കാലാമ്പൂര്, കാവക്കാട്, ആയവന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത്. ആയവന ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥികരിച്ചതോടെ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയതായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.ബിനി ജോണ്‍ പറഞ്ഞു. പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിൻ്റെ കണക്കനുസരിച്ച് ആറ് പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ രോഗലക്ഷണവുമായി ചികിത്സ തേടുന്നുണ്ട്. ആയവന ഗ്രാമപഞ്ചായത്തിൻ്റെ തൊട്ടടുത്ത പഞ്ചായത്തായ വാരപ്പെട്ടി പഞ്ചായത്തില്‍ നിരവധിയാളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിരുന്നു. ഇതിനടുത്ത പ്രദേശങ്ങളിലാണ് ആദ്യം ഡെങ്കിപ്പനി കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.ബിനി ജോണ്‍ പറഞ്ഞു. ആയവനഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചതോടെ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് സുഭാഷ് കടക്കോട് ആവശ്യപ്പെട്ടു.
#കൊതുക് നശീകരണം ഊര്‍ജ്ജിതം
ഡെങ്കിപ്പനി സ്ഥിതീകരിച്ച വാര്‍ഡുകളില്‍ കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ഊര്‍ജ്ജിതമാക്കി. ആരോഗ്യ വിഭാഗം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്തി കൊതുത് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രദേശവാസികള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. സമീപത്തെ റബര്‍ തോട്ടങ്ങളിലടക്കം കൊതുക് നശീകരണത്തിന് നിര്‍ദ്ദേശവും നല്‍കി.
# വിദഗ്ദ്ധസംഘത്തിൻ്റെ സേവനം ഉറപ്പാക്കും
ഡെങ്കിപ്പനി സ്ഥിതീകരിച്ച ആയവന ഗ്രാമപഞ്ചായത്തില്‍ വിദഗ്ദ്ധഡോക്ടര്‍മാരുടെ സംഘത്തെ അയക്കാന്‍ ഡി.എം.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. അടുത്ത ദിവസം തന്നെ സംഘം പ്രദേശത്ത് പരിശോധന നടത്തും.
എല്‍ദോ എബ്രഹാം എം.എല്‍.എ