അങ്കമാലി : അന്യ സംസ്ഥാന തൊഴിലാളികൾ തങ്ങുന്ന വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അങ്കമാലി പൊലീസ് റൂട്ട് മാർച്ച് നടത്തി. കറുകുറ്റി, എടക്കുന്ന്, പാലിശേരി, തുറവൂർ, മൂക്കന്നൂർ, മഞ്ഞിക്കാട് എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. ലോക്ക് ഡൗൺ തീരുന്നതുവരെയുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച് ഹിന്ദി, ബംഗാളി ഭാഷകളിൽ അനൗൺസ്‌മെന്റും ഉണ്ടായിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ സിൽവസ്റ്റർ, എസ് ഐ അരുൺ എന്നിവർ നേതൃത്വം നൽകി..
>
>