അങ്കമാലി: കെ.സി.വൈ.എം അങ്കമാലി ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ പദാർത്ഥങ്ങൾ നൽകി. ഫൊറോന ഡയറക്ടർ ഫാ. ജിമ്മി കുന്നത്തൂർ, അതിരൂപതാ സെക്രട്ടറി അനീഷ് മണവാളൻ, ഫൊറോന പ്രസിഡന്റ് നവീൻ പാപ്പച്ചൻ, ജനറൽ സെക്രട്ടറി ജസ്റ്റോ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിലെ കമ്യൂണിറ്റി കിച്ചണിൽ വച്ച് ചെയർപേഴ്സൺ ഗ്രേസി, വൈസ് ചെയർമാൻ ഗിരീഷ് കുമാർ, കൗൺസിലർ കെ കെ സലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭക്ഷണ പദാർത്ഥങ്ങൾ കൈമാറിയത്.