തൃപ്പൂണിത്തുറ. :വളർത്തുനായയെ വാങ്ങുവാൻ കുടുക്കയിൽ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവനയായി നൽകി അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി. ഇരുമ്പനം ചിത്രപ്പുഴയിൽ കെ.പി പോളിന്റെ മകനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ഏബൽ. എസ്.പോളാണ് ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.ഇന്നലെ പിതാവിനൊപ്പം തൃപ്പൂണിത്തുറ നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സൺ ചന്ദ്രികാദേവിക്ക് പണമടങ്ങിയ കുടുക്ക കൈമാറി.