ഫോർട്ടുകൊച്ചി: കടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.സെൻ്റ്.ജോൺ പാട്ടം മിനി കോളനിയിൽ കൊല്ലാപറമ്പിൽ ജോസിയുടെ മകൻ ഇമ്മാനുവൽ ലിയോജാ (20) ആണ് മരിച്ചത്. കളമശേരിയിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുകയാണ്. കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളി കഴിഞ്ഞ് കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലൈസ. സഹോദരി: ലിയ.