കൊച്ചി: ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ ഭാവനയുള്ളവർക്ക് കഥയെഴുതി ഹൃസ്വസിനിമയെടുക്കാൻ ഒരു സുവർണാവസരം. തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ എസ്.എച്ച് വിഷനാണ് 'അതിജീവനം' വിഷയമാക്കി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 50000 , 25000 , 10000 രൂപ വീതം സമ്മാനമായി ലഭിക്കും.
'എഴുതാം ഒരു കഥ ഈ അതിജീവനത്തിൽ, പിടിക്കാം ഒരു പടം അതിജീവനത്തിന് ശേഷം' എന്ന ടാഗ്‌ലൈനുള്ള മത്സരത്തിൽ 16നും 35നുമിടയിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. ഏത് ഭാഷയിൽ വേണമെങ്കിലും ചിത്രമെടുക്കാം. എന്നാൽ ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ഉണ്ടായിരിക്കണം. മേയ് 10ന് മുൻപ് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കണം. ജൂൺ 1 അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക്: 9605713777, 9497771858