നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളും മേയ് മൂന്നിന് ഉച്ചയ്ക്ക് 1.59 വരെ റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. കൊവിഡ് -19 വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 24 മുതലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദ് ചെയ്തത്.