beevi

നെടുമ്പാശേരി: പറമ്പിലെ ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ചെങ്ങമനാട് പുതുവാശേരി പുത്തൻകടവിൽ മരോട്ടിയ്ക്കൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജാബീവിയാണ് (67) മരിച്ചത്. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. തുടർന്ന് ആലുവ കരോത്തുകുഴി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയോടെ മരിച്ചു.

മക്കൾ: സൗദത്ത്, സബിത, സനിത, സിദ്ധിക്ക് (കുവൈറ്റ്). മരുമക്കൾ: അബ്ദുൽ റഷീദ് മൗലവി, അബ്ദുൽ ജബ്ബാർ, നിഷമോൾ.