കൊച്ചി: പ്രവാസികൾക്കും കുടുംബത്തിനും സഹായമാകുന്ന തരത്തിൽ പ്രവാസി പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ലോക്ക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക ,സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ട ജോലികളിൽ അന്യസംസ്ഥാനക്കാർക്ക് പകരം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ പരിഗണിക്കുക , മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും പല ബാങ്കുകളിൽ നിന്നും ലോൺ തിരിച്ചടവിനായി സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുക എന്നീ അവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ ,ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ എന്നിവർ നേതൃത്വം നൽകി. എം.എസ് ഗണേശൻ ,കെ.ജി.ബാബുരാജ് ,ഡോ :അജിതൻ മേനോത്ത് ,ഡോ :എഡ്വേർഡ് എടേഴത്ത് ,അഡ്വ:സുരേഷ് ബാബു ഇളയാവൂർ ,വട്ടിയൂർക്കാവ് രവി എക്‌സ് എം.എൽ.എ , ബേപ്പൂർ രാധാകൃഷ്ണൻ, ഡോ: പി.വി.പുഷ്പജ ,വി.എസ് ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.