നെടുമ്പാശേരി: കൊവിഡ് -19 വൈറസ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മാലിദ്വീപ് പൗരൻമാരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്കയച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 80 മാലിദ്വീപ് പൗരൻമാരാണ് മാൽഡീപ് എയർലൈൻസ് വിമാനത്തിൽ യാത്രയായത്. ഇവരിൽ ഭൂരിഭാഗവും ആയുർവേദ ചികിത്സയ്ക്കെത്തിയവരാണ്. ഇവരെ പ്രത്യേക വാഹനങ്ങളിലാണ് വിമാനത്താവളത്തിൽ എത്തിച്ചത്.