പറവൂർ : സാമൂഹ്യ അടുക്കളകളിലേക്ക് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. ചേന്ദമംഗലം, വടക്കേക്കര പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലുമാണ് വിതരണം ചെയ്തത്. ജില്ലാ ജോയിന്റ് സെക്രട്ടറി രശ്മി തോമസ്, ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, സെക്രട്ടറി എസ്. സന്ദീപ്, ട്രഷറർ ഇ.ബി. സന്തു തുടങ്ങിയവർ നേതൃത്വം നൽകി. വടക്കേക്കര പഞ്ചായത്തിലെ നൂറോളം നിർദ്ധനർക്കും കിടപ്പു രോഗികൾക്കും പച്ചക്കറി കിറ്റുകളും നൽകി. ചിറ്റാറ്റുകര പഞ്ചായത്തിൽ അമ്പതിലധികം പേർക്ക് രാത്രി ഭക്ഷണവും ടൗൺ വെസ്റ്റ് കമ്മറ്റി മുപ്പതിലധികം പേർക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്.