പറവൂർ : ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം തൊഴിലെടുക്കാനാകാതെ വിഷമിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ചീനവലകൾ തകർന്നത് അവരെ കൂടുതൽ ദുരിതത്തിലാക്കും. വീടുകൾ തകർന്നവർക്കും കൃഷി നശിച്ചവർക്കും അടിയന്തരമായി സഹായം എത്തിക്കണം. ഇതു സംബന്ധിച്ച് റവന്യൂ, ഫിഷറീസ്, കൃഷി വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ടതായി എം.എൽ.എ പറഞ്ഞു.