പറവൂർ : താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര സഹായധനം ലഭ്യമാക്കണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.വി. ഏലിയാസ്, ആക്ടിംഗ് സെക്രട്ടറി പ്രൊഫ. എൻ. രമാകാന്തൻ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.